നെടുമ്പാശേരി: അബുദാബിയിൽ കാൻസർ ചികിത്സയിലായിരുന്ന പാറക്കടവ് പൊയ്ക്കാട്ടുശേരി പാലയ്ക്കപ്പറമ്പിൽ വീട്ടിൽ പ്രസാദിന്റെ ഭാര്യ അശ്വതി (39) നിര്യാതയായി. മൃതദേഹം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇന്നലെ നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിൽ. പാറക്കടവ് മണക്കുന്നിൽ വീട്ടിൽ കുട്ടന്റെയും തങ്കയുടേയും മകളാണ്. രണ്ടു വർഷമായി അബുദാബിയിൽ ജോലിയായിരുന്നു. മക്കൾ: വിഷ്ണു, ചിന്നു. മരുമക്കൾ: സോന, അരുൺ.