കൊച്ചി: അർബുദത്തെ ചങ്കുറപ്പോടെ തോൽപ്പിച്ച് 'ക്യാൻസർ വിന്നർ' മാരായി മാറിയവരുടെ കൂട്ടായ്മയായ "കാൻസെർവ് സൊസൈറ്റി" ലോക്ക് ഡൗൺ മൂലം വലയുന്ന നഗരത്തിലെ അനാഥർക്ക് അന്നമേകി മാതൃകയായി.
ഭക്ഷ്യവസ്തുക്കൾ സ്വരൂപിക്കാനും, പാകം ചെയ്യാനും, വിതരണം ചെയ്യാനും പ്രവർത്തിക്കുന്ന കാൻസെർവ് അംഗങ്ങളുടെ സേവന സന്നദ്ധത ഇതര സംഘടനകൾക്കും പ്രചോദനവുമാണെന്ന് ക്യാൻസെർവ് സൊസൈറ്റി അംഗം ഡോ.രാധ പി.തേവന്നൂർ പറഞ്ഞു.
കൊച്ചി കോർപറേഷന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ഭക്ഷണ വിതരണമെന്ന് കാൻസെർവ് സെക്രട്ടറി സുജ നായർ പറഞ്ഞു. മാർച്ച 27 മുതൽ ദിവസേന രാത്രി 300 ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.