cow

വിജയവാഡ: കൊവിഡ് ബാധയ്ക്കിടെ പരിഭ്രാന്തി പരത്തി അന്ധ്രയിൽ പശുക്കളിൽ ത്വക്ക് രോഗം പടരുന്നു. ഒഡിഷയിൽ പശുക്കൾക്ക് ബാധിച്ച ലംപി ത്വക്ക് രോഗമാണ് ഒരു വർഷത്തിന് ശേഷം ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ പശുക്കളിൽ കണ്ടെത്തിയത്. നഗര പ്രാന്തപ്രദേശത്തുള്ള ഇബ്രാഹിംപട്ടണത്ത് പശുക്കളിൽ കണ്ടെത്തിയ തൊലിപ്പുറത്തുള്ള ചുവന്ന വ്രണങ്ങൾ ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. അതേസമയം ഈ അണുബാധ പശുക്കളിൽ മാത്രമാണ് ബാധിക്കുന്നതെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും വെറ്ററിനറി ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ രോഗം 2019 ഏപ്രിലിലാണ് ആദ്യമായി ഒഡീഷയിൽ കണ്ടത്. ഒരു വർഷത്തിനുശേഷം 800 കിലോമീറ്റർ അകലെയുള്ള കൃഷ്ണയിൽ പശുക്കളെ ബാധിച്ചു. രോഗം ബാധിച്ച പശുവിൽ നിന്ന് കുറഞ്ഞത് രണ്ട് പശുക്കളിലേക്കും രോഗം പടരാം. ഇബ്രാഹിംപട്ടണം-കൊണ്ടപ്പള്ളി പ്രദേശത്ത് 80 ഓളം പശുക്കൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. വെറ്ററിനറി ഉദ്യോഗസ്ഥർ ജനങ്ങളിക്കിടയിലെ ആശയക്കുഴപ്പങ്ങൾ പരിഹരിച്ചു.