കൊച്ചി: എം.എൽ.എമാരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള സർക്കാർ തീരുമാനം യൂത്ത് ഫ്രണ്ട് (ജേക്കബ് ) സ്വാഗതം ചെയ്തു.

അപകടം മുമ്പിൽക്കണ്ടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും രോഗികളെ ശ്രിശൂഷിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം അനീതിയെന്നും പിൻവലിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പ്രേംസൺ മാഞ്ഞാമറ്റം ആവശ്യപ്പെട്ടു.