കൊച്ചി: ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താറുള്ള ആദ്യ കുർബാന സ്വീകരണ ചടങ്ങുകൾ മാറ്റിവയ്ക്കാൻ എറണാകുളം അങ്കമാലി അതിരൂപത തീരുമാനിച്ചു. കാലവധി അവസാനിച്ച ഇടവക ഭരണസമിതികൾക്ക് തുടരാനും അനുമതി നൽകി.

ലോക്ക് ഡൗണിനു ശേഷം ആദ്യ കുർബാന നടത്തിയാൽ മതിയെന്ന് മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ നിർദ്ദേശിച്ചു.

മറ്റു നിർദ്ദേശങ്ങൾ

വിവാഹം, സംസ്കാരം എന്നിവയിൽ 20 പേരേ പങ്കെടുക്കാവൂ. മറ്റു കർമ്മങ്ങളിൽ അഞ്ചുപേർ മാത്രം.

വിവാഹവിവരങ്ങൾ കുർബാന തത്സമയം സംപ്രേഷണം ചെയ്യുമ്പോഴോ വാട്ട്സാപ്പ് ഗ്രൂപ്പുകളിലോ ഇടവകാംഗങ്ങളെ അറിയിക്കാം. മനസമ്മതത്തിന് മുമ്പ് ഫെറോന വികാരികളെ സമീപിക്കേണ്ട. വികാരിമാർക്ക് അനുമതി നൽകാം.

തിരഞ്ഞെടുപ്പകൾ നടത്താൻ കഴിയാത്ത ഇടവകകളിൽ പാരിഷ് കൗൺസിൽ അംഗങ്ങൾ, കൈക്കാരന്മാർ എന്നിവരുടെ കാലാവധി ജൂലായ് 31 വരെ നീട്ടി.

ജൂൺ, ജൂലായ് മാസങ്ങളിൽ നടത്താറുള്ള വൈദികരുടെ വാർഷികധ്യാനം മാറ്റിവച്ചു.