കിഴക്കമ്പലം: ടെക്കിയുടെ മാച്ചിംഗ് മാസ്ക്ക് ഐഡിയയ്ക്ക് നവ മാദ്ധ്യമങ്ങളുടെ കൈയ്യടി. പട്ടിമറ്റം ഞാറ്റിൻകാലയിൽ തോമസിന്റെ ഭാര്യ കാക്കനാട് നെസ്റ്റിലെ അസിസ്റ്റന്റ് മാനേജർ ബിജി മാത്യുവിന്റേതാണ് വസ്ത്രത്തിന് ഇണങ്ങുന്ന മാസ്കെന്ന പുതിയ ഐഡിയ. ജോലിക്കു പോകുമ്പോൾ ധരിക്കുന്ന മാസ്ക്കിന് ഒരു വെറൈറ്റി എന്ന ആലോചനയാണ് മാച്ചിംഗ് മാസ്ക്കിൽ എത്തിച്ചത്.
#മാച്ചിംഗ് മാസ്ക്ക്
സ്റ്റിച്ചിംഗ് ഹോബിയാക്കിയ ബിജി സ്വന്തമായാണ് തന്റെ തയ്യൽ ജോലികൾ നിർവഹിക്കുന്നത്. വസ്ത്രങ്ങളുടെ കട്ടിംഗ് വേസ്റ്റ് കളഞ്ഞിരുന്നില്ല. സർജിക്കൽ മാസ്ക്ക് ഉപയോഗിക്കുമ്പോൾ കണ്ണട വയ്ക്കാൻ ചെറിയ പ്രയാസവുമുണ്ടായി. ഇതോടെ കോട്ടൺ മാസ്ക്ക് നിർമ്മിച്ചു. ഇത് ധരിച്ച ഫോട്ടോയും വീഡിയോയും നവ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയതതോടെ നിരവധി പേർ ഷെയറും,ലൈക്കും ചെയ്തു.
#ഐഡിയയ്ക്കുള്ള നന്ദി അറിയിപ്പ് കൊണ്ട് കമന്റ് ബോക്സുകളും നിറഞ്ഞു. ജോലി തിരക്കായതിനാൽ മകൾക്കും ബന്ധുക്കൾക്കും, അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ് തൽക്കാലം സേവനമുള്ളത്.
ബിജി മാത്യു