y-con
കോൺഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിയെ അധിക്ഷേപിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്സ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം

ആലുവ: റിപ്പബ്ലിക് ടി.വി അവതാരകൻ കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം ട്വിറ്ററിലും സോഷ്യൽ മീഡിയയിലും വൈറലായി. ഇതേത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉയർന്നു.

ചാനൽ അവതാരകൻ മോശം പരാമർശം നടത്തിയപ്പോൾത്തന്നെ ആദ്യമായി പ്രതിഷേധം നടത്തിയത് ആലുവയിലാണ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തറാണ് സമരത്തിന് നേതൃത്വം നൽകിയത്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. സമരത്തിന്റെ ചിത്രം അപ്പോൾത്തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം വ്യാപകമായത്. ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, മുഹമ്മദ് ഷെഫീക്ക് കെ.എസ്, ലിന്റോ പി ആന്റു എന്നിവരാണ് സമരം നടത്തിയത്.