നെടുമ്പാശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കാംകോ എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി രണ്ട് ലക്ഷം രൂപ നൽകി. സൊസൈറ്റി പ്രസിഡന്റ് എം.വി. പ്രമോദ് മന്ത്രി വി.എസ്. സുനിൽകുമാറിന് ചെക്ക് കൈമാറി. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സൊസൈറ്റി സെക്രട്ടറി എം.സി. സുരേഷ്‌കുമാർ, ബോർഡ് മെമ്പർമാരായ വി. ഷാജി, കെ.പി. പുരുഷോത്തമൻ, സി.എൻ. ഷിജു എന്നിവർ പങ്കെടുത്തു.