പനങ്ങാട്:മുണ്ടേമ്പിളളി പി.എച്ച്.സി.സെന്റർ വൈകീട്ട് ആറ് മണിവരെ തുറന്നുപ്രവർത്തിക്കാൻ നടപടിസ്വീകരിക്കമെന്ന്എ.ഐ.വൈ.എഫ് കുമ്പളം ലോക്കൽസെക്രട്ടറിസുജിത് പഴയകോവിൽ ആവശ്യപ്പെട്ടു. .കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർപ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാരുടേയും സ്റ്റാഫിന്റേയും സേവനം വൈകീട്ട് 6 വരെയായി ഉയർത്തി മാർച്ച് 18ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലുംപാലിക്കപ്പെടുന്നില്ല. .കുമ്പളംപഞ്ചായത്തിലെ പനങ്ങാട് ചാത്തമ്മചേപ്പനം,കുമ്പളം തുടങ്ങിയദ്വീപുനിവാസികൾക്കുളള ഏക സർക്കാർ ആശുപത്രിയാണ് മുണ്ടേമ്പിളളി പി.എച്ച്.സി.സെന്റർ.