ആലുവ: കൊവിഡ് 19 പ്രതിരോധ പദ്ധതികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആയുർരക്ഷാ ക്ലിനിക് കീഴ്മാട് ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറിയിൽ പ്രസിഡന്റ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. സിമി, പഞ്ചായത്ത് അംഗങ്ങളായ എം.ഐ. ഇസ്മയിൽ, അനുക്കുട്ടൻ എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ളതും പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ളതുമായ മരുന്നുകളാണ് വിതരണം ചെയ്യുക. രാവിലെ ഒമ്പത് മുതൽ രണ്ട് വരെയാണ് പ്രവർത്തന സമയം.