പറവൂർ : പ്രമുഖ പടക്ക നിർമ്മാണ വ്യവസായിയും എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ നോർത്ത് പറവൂർ കണ്ണാത്തുശേരി കെ.വി. രാമകൃഷ്ണൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. 1999 മുതൽ പന്ത്രണ്ട് വർഷം പറവൂർ യൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ചു. രാമകൃഷ്ണൻ പ്രസിഡന്റായിരിക്കുമ്പോഴാണ് കെടാമംഗലം എസ്.എൻ ആർട്സ് കോളേജ് സ്ഥാപിച്ചത്. ആദർശ വിദ്യാഭവൻ ട്രസ്റ്റ് സ്ഥാപകനും ശ്രീമൂലം ക്ലബ് ആജീവനാന്ത അംഗവുമാണ്. 2019 മാർച്ച് ഏഴിന് എൺപതാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് പറവൂർ പൗരാവലി ഗുരുരത്നം പുരസ്കാരം നൽകി ആദരിച്ചു.
തൃശൂർ പടിയൂർ ഇരുത്തിപ്പറമ്പിൽ കുടുംബാംഗം രമണിയാണ് ഭാര്യ. മക്കൾ: നിഷ, ഷിമി (അദ്ധ്യാപിക, നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ), അഡ്വ. ലിഷ. മരുമക്കൾ: ഡോ. സിറിൽ, ജീവൻ (ബിസിനസ്), സഞ്ജിത്ത് (എൻജിനിയർ).