പിറവം: ബി.ജെ.പി. പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലച്ചുവട് ഗവ. ആയുർവേദ ആശുപത്രിയിൽ മാസ്ക് വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി പത്മനാഭന് നൽകി മുനിസിപ്പൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിനോദ് പി.സി വിതരണ ഉദ്ഘാടനം നിർവഹിച്ചു. നേഴ്സിംഗ് സൂപ്രണ്ട് പ്രസന്ന കുമാരി, ബി.ജെ.പി.മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.സി.വിനോദ്, ശശി മാധവൻ, മുളക്കുളം രതീഷ് ,അനുമോൾ ഷിനോജ്, സതീഷ് എം.പി. പങ്കെടുത്തു.