പറവൂർ : പറവൂർ സഹകരണ ബാങ്ക് നടപ്പിലാക്കിയ അടുക്കളത്തോട്ടം ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി 80,000 പച്ചക്കറിത്തൈകൾ വിതരണം ചെയ്തിരുന്നു. ഭരണസമിതി അംഗങ്ങളായ ടി.വി. നിഥിൻ, എം.എ. വിദ്യാസാഗർ, കെ.ബി. ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.