ആലുവ: മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റിലും മഴയിലും കൃഷിനാശം നേരിട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് അഖിലേന്ത്യാ കിസാൻസഭ മണ്ഡലം പ്രസിഡന്റ് എം.ഇ. പരീത്, സെക്രട്ടറി പി.എ. അബദുൾകരീം എന്നിവർ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ സാഹചര്യത്തിൽ കൃഷിനാശം കൂടിയായതോടെ കർഷകർ കടുത്തദുരിതത്തിലായി. കൃഷി ഭവനുകൾ മുഖേന അന്വേഷണം നടത്തി കർഷകർക്ക് സഹായം നൽകണം.