പറവൂർ : സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനഞ്ച് ലക്ഷം രൂപ സംഭാവന നൽകി. ബാങ്ക് നൽകുന്ന തുകയും പ്രസിഡന്റിന്റെ ഓണറേറിയവും ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ബാങ്ക് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും കൂട്ടിച്ചേർത്താണ് നൽകിയത്. മന്ത്രി വി.എസ്. സുനിൽകുമാറിന് പ്രസിഡന്റ് വി.ബി. വിനോദ്കുമാറിൽ തുക കൈമാറി. വൈസ് പ്രസിഡന്റ് പി.എം. ഷൈനി, കെ.കെ. കപിൽ, സെക്രട്ടറി കെ.കെ. ശാന്ത എന്നിവർ പങ്കെടുത്തു.