anwarsadath-mla
യു.എ.ഇയിലെ ആലുവക്കാരുടെ കൂട്ടായ്മയായ 'അരോമ'യിലെ ഭാരവാഹികളുമായി അൻവർ സാദത്ത് എം.എൽ.എ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തുന്നു

ആലുവ: യു.എ.ഇയിലെ ആലുവക്കാരുടെ കൂട്ടായ്മയായ 'അരോമ'യിലെ ഭാരവാഹികളുമായി അൻവർ സാദത്ത് എം.എൽ.എ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. കൊവിഡ് 19 മായി ബന്ധപ്പെട്ടായിരുന്നു ചർച്ച.

നിലവിൽ എല്ലാവരും സുരക്ഷിതരാണെന്നും യു.എ.ഇ സർക്കാർ തങ്ങളെ പരിഗണിക്കുന്നുണ്ടെന്നും പ്രവാസികൾ എം.എൽ.എയെ അറിയിച്ചു. എങ്കിലും ആശങ്കയുണ്ട്. ഗർഭിണികൾ, മറ്റ് രോഗമുള്ളവർ, വിസിറ്റിംഗ് വിസയിൽ വന്നവർ ഇങ്ങനെ എല്ലാവരെയും വേഗം നാട്ടിൽ എത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്ന് എം.എൽ.എ അറിയിച്ചു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പലവട്ടം നിവേദനം നൽകിയിട്ടുണ്ട്.

തിരിച്ചെത്തുന്ന പ്രവാസികളെ വിമാനത്താവള പരിസരത്ത് താമസിപ്പിക്കുമെന്നാണ് സർക്കാർ തീരുമാനം. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് എം.എൽ.എ ഉറപ്പ് നൽകി.

അരോമ പ്രസിഡന്റ് മൊയ്തീൻ അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സിദ്ദിഖ് മുഹമ്മദ്, അരോമ വേൾഡ് കൺവീനർ പി.എം. അബൂബക്കർ, ട്രഷറർ കുഞ്ഞുമോൻ, വനിതാവിംഗ് പ്രസിഡന്റ് താജ് , വനിതാവിംഗ് ട്രഷറർ സുനിത ഉമ്മർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.