വൈപ്പിൻ : കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പള്ളിപ്പുറത്തെ കോൺഗ്രസ് പ്രവർത്തകർ പറവൂർ ജല അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.എസ്. സോളിരാജ്, ജാസ്‌മോൻ മരിയാലയം , രാജേഷ് ചിതംബരൻ, കെ.എ. വിൻസന്റ്എന്നിവർ പങ്കെടുത്തു. നാളെ മുതൽ സുഗമമായി വെള്ളമെത്തിക്കാമെന്ന് ജല അതോറിറ്റി എൻജിനീയർ സമരക്കാർക്ക് ഉറപ്പ് നൽകി.
പള്ളിപ്പുറം, മുനമ്പം പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി.