കോലഞ്ചേരി: കടമറ്റത്ത് വീട്ടിൽ നടന്ന വാറ്റ് എക്സൈസ് സംഘം പിടികൂടി. കടമറ്റം മുറിമറ്റത്തിൽ റോണി ജേക്കബിന്റെ വീട്ടിലായിരുന്നു വാറ്റ് നടന്നത്. വില്പനയ്ക്കു വേണ്ടി വാറ്റുന്നതായി എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഒന്നര ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടു. മൂവാറ്റുപുഴ സി.ഐ വൈ പ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർമാരായ എം.യു സാജു, ജോണി അഗസ്റ്റിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ യു.എം സുഭാഷ്, എം.എൻ അനിൽകുമാർ, യു.കെ ജ്യോതിഷ്, പി.കെ മനീഷ്, പി.എച്ച് നൗഫൽ, അരുൺ ലാൽ, മിഥുൻ ലാൽ, രഞ്ജു എൽദോ തോമസ്,വനിത എക്‌സൈസ് ഓഫീസർ സരിത റാണി,കെ.ആർ രംഗീല തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.