കൊച്ചി: നെടുമ്പാശേരി പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകകളുടെയും പഞ്ചായത്തിന്റെ പത്തുലക്ഷം രൂപയുടെയും ചെക്ക് മന്ത്രി വി.എസ്. സുനിൽകുമാറിനു കൈമാറി. പ്രസിഡന്റ് മിനി എൽദോ, വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, സെക്രട്ടറി ടി.കെ. സന്തോഷ് എന്നിവർ കളക്‌ടറേറ്റിലെത്തിയാണ് ചെക്ക് കൈമാറിയത്. അകപ്പറമ്പ് അരീയ്ക്കൽ ഏല്യാസും കുടുംബവും ലോക്ക് ഡൗൺ കാലയളവിൽ കിണർ സ്വന്തമായി കുഴിച്ച് മിച്ചം വന്ന 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വാപ്പാലശേരി അരീയ്ക്കൽ വീട്ടിൽ ജോയിയുടെ മകൻ എബിൻ കാനഡയിൽ വിദ്യാർത്ഥിയായിരിക്കെ 12 ദിവസം പാർട് ടൈം ജോലി ചെയ്ത് ലഭിച്ച വരുമാനം 18,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുകകളാണ് പഞ്ചായത്ത് പ്രസിഡന്റ് കൈമാറിയത്.