kanal
തോട്ടക്കാട്ടുകര പമ്പിംഗ് സ്റ്റേഷനിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്ന സമയം ഇരട്ടിയാക്കിയതോടെ കനാലിൽ വെള്ളം നിറഞ്ഞൊഴുക്കുന്നു

ആലുവ: പ്രതിഷേധത്തെത്തുടർന്ന് തോട്ടക്കാട്ടുകര പമ്പിംഗ് സ്റ്റേഷന്റെ പ്രവർത്തനസമയം ഇരട്ടിയാക്കിയതോടെ കനാലിൽ വെള്ളം നിറഞ്ഞു. ഇതേത്തുടർന്ന് തോട്ടക്കാട്ടുകര, കടുങ്ങല്ലൂർ, ആലങ്ങാട് മേഖലകളിലെ ജലക്ഷാമത്തിന് പരിഹാരമായി. കിണറുകൾ ജലസമൃദ്ധമാകുകയും കൃഷിയിടങ്ങൾ ഹരിതാഭമാകുകയും ചെയ്തു.

ലോക്ക് ഡൗണിന്റെ പേരിൽ 18 മണിക്കൂർ പ്രവർത്തിച്ചിരുന്ന പമ്പിംഗ് സ്റ്റേഷന്റെ പ്രവർത്തനം എട്ട് മണിക്കൂറാക്കി ചുരുക്കിയിരുന്നു. ഇതേത്തുടർന്ന് കൃഷി കരിഞ്ഞുണങ്ങുകയും കിണറുകളിൽ ഉറവ നിലക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉയർന്നത്. 125 ഹോഴ്‌സ് പവറും 75 ഹോഴ്‌സ് പവറുമുള്ള രണ്ടു മോട്ടോറുകൾ 12 മണിക്കൂർ വെള്ളം പമ്പ് ചെയ്യാനാണ് തീരുമാനം.നഗരസഭ കൗൺസിലർ ശ്യാം പദ്മനാഭനാണ് ഇറിഗേഷൻ വകുപ്പ് അധികാരികൾക്ക് നിവേദനം നൽകിയത്.