അങ്കമാലി: തുറവൂർ പഞ്ചായത്തിൽ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച കർഷകർക്ക് തുറവൂർ സർവീസ് സഹകരണ ബാങ്ക് അടിയന്തര സഹായമായി പലിശരഹിത വായ്പ അനുവദിച്ചു. നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ ബാങ്ക് പ്രസിഡന്റ് ജോസി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഭരണസമിതിഅംഗങ്ങൾ സന്ദർശിച്ചു. കൃഷിഭവൻ സാക്ഷ്യപ്പെടുത്തുന്ന എല്ലാ കർഷകർക്കും സഹായം നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
--