മരട്:ലോക് ഡൗൺമൂലം ആയിരക്കണക്കിന് മത്സ്യ തൊഴിലാളികുടുംബങ്ങൾ പട്ടിണിയിലായിരിക്കെ

അപകട ഇൻഷ്വറൻസ് പ്രീമിയംതുക പിരിച്ചെടുക്കാനുള്ളനടപടികൾ മേഖലയിൽആശങ്ക യുണ്ടാക്കുന്നു . മത്സ്യതൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായങ്ങൾഇതുവരെയും ലഭിച്ചിട്ടില്ല .ദൂരസ്ഥലങ്ങളിൽനിന്നെത്തുന്ന വിഷംകലർന്ന മത്സ്യങ്ങൾഅധികൃതർപിടിച്ച് കേസാക്കിത്തുടങ്ങിയതിനാൽ കായൽമത്സ്യങ്ങൾക്ക് പ്രിയം കൂടി.പക്ഷെ വിപണിയില്ലാത്തതിനാൽ മത്സ്യതൊഴിലാളികൾക്ക് ഉദ്ദേശിച്ചഗുണം കിട്ടുന്നില്ല.

മൽസ്യതൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായങ്ങൾ എത്രയും വേഗം നടപ്പാക്കണമെന്നും, ഇൻഷുറൻസ് ഉൾപ്പെടെയുള്ള തുക പിരിക്കുന്ന നടപടികൾ അടിയന്തിരമായി നിർത്തിവെപ്പിക്കണമെന്നും ബിജെപി കുമ്പളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

മത്സ്യ മേഖലയിൽ ഇപ്പോൾ

പീലിംഗ് ഷെഡ് നടത്തിപ്പുകാരും മത്സ്യവുംഞണ്ടും സംഭരിച്ച് കയറ്റിഅയക്കുന്നവരും രംഗം വിട്ടു.

കായലിൽ ചൊറി (ജെല്ലി ഫിഷ് ) രൂക്ഷമാണ്.

മത്സ്യഫെഡ് മുഖേന ലഭിക്കുമെന്ന കരുതിയിരുന്നസാമ്പത്തീകസഹായംലഭിച്ചില്ല