kyv
തുറവൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പെപെൻസറിയിൽ ആരംഭിച്ച ആയുർരക്ഷാ ക്ലിനിക്ക് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പെപെൻസറിയിൽ കൊവിഡ്19 പ്രതിരോധത്തിനായി ആയുർരക്ഷാ ക്ലിനിക്ക് ആരംഭിച്ചു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ചികിത്സയും ഔഷധങ്ങളും ഇവിടെ ലഭ്യമാക്കും. പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ, ഡോ.ടി. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.