വൈപ്പിൻ : ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം ഉറപ്പാക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രൊജക്ടിന്റെ ഭാഗമായാണ് സേവനം. സ്വകാര്യ ആശുപത്രികളിൽ കാരുണ്യയോ മറ്റ് സൗജന്യ ഡയാലിസിസ് സൗകര്യങ്ങളോ ലഭിക്കാത്ത രോഗികൾക്കാണ് ഈ സേവനം ലഭിക്കുന്നത്. ഇതിനായി അമ്പത് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. ഒരു പ്രാവശ്യത്തെ ഡയാലിസിസിന് തൊള്ളായിരം രൂപ എന്ന നിരക്കിലാണ് ബന്ധപ്പെട്ട ആശുപത്രിയിലേക്ക് റി ഇമ്പേഴ്‌സ് ചെയ്യുന്നത്. അർഹരായവർ പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രവുമായി ഡയാലിസിസ് നടത്തുന്ന ആശുപത്രിയെ സമീപിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747211714.