കൊച്ചി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഈ വർഷം വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷം ഉണ്ടാവില്ല.ലോക്ക് ഡൗൺ സാഹചര്യത്തിൽ, സഭ മേലദ്ധ്യക്ഷന്മാരുടെ ഉത്തരവുകൾ മാനിച്ചു തിരുനാൾ പൂർണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഇടപ്പള്ളി പാരിഷ് കൗൺസിലും ലൈതോർ സംഘവും അറിയിച്ചു.
കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ട ജോണി കണ്ടത്തിൽ തന്നെയായിരിക്കും 2021 ലെ പ്രസുദേന്തിയെന്നു വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം, ട്രസ്റ്റിമാരായ ജോയി പള്ളിപ്പാടൻ, ജോസ് നീരാക്കൽ എന്നിവർ പറഞ്ഞു