kovid
തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ സത്യവ്രതന് മാസ്ക് നല്കി ശാഖ സെക്രട്ടറി സോമൻ മാനാറ്റിൽ വിതരണോദ്ഘാടനം നിർവഹിക്കുന്നു

ത്യപ്പൂണിത്തുറ:എസ്.എൻ.ഡി.പിയോഗം തെക്കുംഭാഗം 2637 എസ്.എൻ.ഡി.പിയോഗംശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബസദസി​ന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റ് അംഗങ്ങൾക്ക് സൗജന്യമായി മാസ്ക് വിതരണം ചെയ്തു.തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ സത്യവ്രതന് മാസ്ക് നല്കി ശാഖ സെക്രട്ടറി സോമൻ മാനാറ്റിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് ജയൻ പുതു വാതുരുത്തേൽ,സെക്രട്ടറി അശോകൻ നികർത്തിൽ കമ്മറ്റി അംഗം ഉഷാ മോഹൻദാസ് എന്നിവർ മാസ്ക് വിതരണത്തിന് നേതൃത്വം നല്കി.