നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് നാല് കാർഗോ വിമാനങ്ങളിലായി 114 ടൺ പച്ചക്കറി വിദേശത്തേക്ക് അയച്ചു. ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലേക്കാണ് പച്ചക്കറി അയച്ചത്. ദുബായിലേക്ക് 67 ടൺ, അബുദാബിയിലേക്ക് 30 ടൺ, ദോഹയിലേക്ക് 17 ടൺ എന്നിങ്ങനെയാണ് അയച്ചത്.