തൃപ്പൂണിത്തുറ:കുമ്പളം ടോൾ പ്ലാസയിൽ ടോൾ പിരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ കാലത്ത് വാഹനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് വൈറസ് ബാധയ്ക്കും കാരണമായേക്കാം.കളക്ടർക്ക് പരാതി നൽകിയെന്നും
അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.