ഐസൊലേഷൻ
ആകെ: 152
വീടുകളിൽ: 139
ആശുപത്രി: 13
മെഡിക്കൽ കോളേജ്: 02
ആലുവ താലൂക്ക് ആശുപത്രി: 02
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02
സ്വകാര്യ ആശുപത്രി: 07
പുതിയതായി അഞ്ചുപേർ കൂടി ഐസൊലേഷനിൽ
കൊവിഡുകാർ
ആകെ: 02
കൊച്ചി: വീടുകളിൽ ഇന്നലെ 16 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതോടെ 11 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 139 ആയി. ഇതിൽ 54 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 85 പേർ ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലുമാണ്.
ഇന്നലെ പുതിയതായി അഞ്ചുപേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ട് പേരെ ആലുവ ജില്ലാ ആശുപത്രിയിലും മൂന്നുപേരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്
ഇന്നലത്തെ റിസൾട്ട്
ആകെ: 30
പോസിറ്റീവ്: 00
ലഭിക്കാനുള്ളത്: 49
ഇന്നലെ അയച്ചത്: 26
ഡിസ്ചാർജ്
ആകെ: 07
മെഡിക്കൽ കോളേജ്: 02
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 02
സ്വകാര്യ ആശുപത്രി: 03