ആലുവ: തോട്ടയ്ക്കാട്ടുകര മുസ്ലിം ജമാഅത്ത് കമ്മിറ്റി ലോക്ക് ഡൗണിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്തു. വീടുകൾക്കുള്ള റംസാൻ കിറ്റുകളുടെ വിതരണം ഇന്നും നാളെയുമായി നടക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് എം.എം. നാദിർഷ, സെക്രട്ടറി എം.എം. മുഹമ്മദ് കുഞ്ഞ്, ട്രഷറർ അബ്ദുൽ ലത്തീഫ് എന്നിവർ അറിയിച്ചു.