കൊച്ചി: കൊവിഡിന്റെ മറവിലെ സ്‌‌പ്രിൻക്‌ളർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് സമരം ഇന്ന് നടക്കും. സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിൽ 15000 യുവാക്കൾ പങ്കെടുക്കും. ആരോഗ്യവിവരം എന്റെ സ്വകാര്യത, അത് തൂക്കി വിറ്റസർക്കാർ നടപടി അന്വേഷിക്കണം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം. തുടർന്ന് പ്രവർത്തകർ ഒരു ലക്ഷം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യും.

ഒരു മണ്ഡലത്തിൽ അഞ്ച്‌ കേന്ദ്രങ്ങളിൽ വീതമാണ് സമരം. ഒരു സമരകേന്ദ്രത്തിൽ മൂന്ന് പ്രവർത്തകർ വീതമാണ് പങ്കെടുക്കുക. രാവിലെ 11 മുതൽ 11.30 വരെയാണ് സമരം. എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഫേസ്ബുക്ക് ലൈവിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്യും. ജില്ലയിലെ 139 മണ്ഡലങ്ങളിൽ സമരം സംഘടിപ്പിക്കും. എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി സമരം നയിക്കും.