കൊച്ചി:പൽഗാറിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി സോണിയ ഗാന്ധിക്കെതിര നടത്തിയ മതപരവും വ്യക്തിപരവുമായ വിമർശനം ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത ഏതൊരു പാർലമെന്റേറിയനുമെതിരാണെന്ന് ചൂണ്ടിക്കാാട്ടി ഹൈബി ഈഡൻ എം.പി. സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകി. സോണിയ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുക മാത്രമല്ല, പാർലമെന്റേറിയൻ എന്ന വിശിഷ്ട പദവി പോലും അധിക്ഷേപിക്കുന്ന തരത്തിലാണ് അർണബിന്റെ പരാമർശം.പാർലമെന്റ് അംഗങ്ങൾക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്നത് തടയാൻ ആവശ്യമായ നടപടിയെടുക്കണമെന്നു ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.