കോലഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ,പൊലീസ്, നഴ്‌സ്,തപാൽ വകുപ്പ്, ബാങ്ക് ജീവനക്കാർ, ആരോഗ്യ വകുപ്പിലെ മറ്റു ജീവനക്കാർ എന്നിവരെ ആദരിക്കുന്നതിനും സഹായിക്കുന്നതിനും തപാൽ വകുപ്പ് സംവിധാനം ഒരുക്കുന്നു. വിദ്യാർത്ഥികൾക്കാണ് ഇവരെ ആദരിക്കാൻ അവസരമുള്ളത്. epost.ernakulamdrop@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ ആശംസകൾ അയയ്ക്കാം. മുഴുവൻ മേൽവിലാസം, ഫോൺ നമ്പർ, ആശംസ ലഭിക്കേണ്ട വ്യക്തിയുടെ വിലാസം എന്നിവ ഉണ്ടായിരിക്കണം. മെയിലിൽ വിഷയം 'കൊറോണ വാരിയർ' എന്ന് കാണിക്കണം.ആശംസകൾ ഫൂൾസ്‌കാപ്പ് സൈസിൽ വാക്കുകളായോ, ചിത്രങ്ങൾ ആയോ അയയ്ക്കാം. ലഭിക്കുന്ന കത്തുകളെ തപാൽ വകുപ്പിന്റെ ഇ പോസ്റ്റ് സംവിധാനം മുഖേന കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് എത്തിക്കും.