തൃക്കാക്കര : കോവിഡ്19 പശ്ചാത്തലത്തിൽ ലോക്ഡൗണിനു ശേഷം കൂടുതൽ ആളുകൾ എത്തുവാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം അണുനശീകരണം നടത്തി. നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അണുവിമുക്തമാക്കിയത്. പൊതുവിദ്യാലയങ്ങളായ ഗവൺമെന്റ് യുപി സ്‌കൂൾ, പടമുഗൾ എം.എ.എ.എം പഞ്ചായത്ത് എൽ പി സ്‌കൂൾ കാക്കനാട്, മാർ അത്തനേഷ്യസ് ഹൈസ്‌കൂൾ കാക്കനാട്, ഗവൺമെന്റ് ഹൈസ്‌കൂൾ തെങ്ങോട് എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്കായി നഗരസഭ ചെയർപേഴ്‌സൺ ഉഷ പ്രവീൺ, നഗരസഭ സെക്രട്ടറി പി.എസ്.ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം