വൈപ്പിൻ : സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പ്രകാരം വൈപ്പിൻ കാളമുക്ക് മേഖലയിലെ ഹാർബറുകൾ, ഫിഷ് ലാൻഡിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്ന് ലോക്ക് ഡൗൺ കഴിയുന്നതുവരെ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. നിരോധനം തീരുന്ന മേയ് മൂന്നിനുശേഷം മത്സ്യബന്ധനത്തിന് പോകാനാണ് തീരുമാനം.

ലോക്ക്‌ഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പ്രകാരം മുപ്പത്തിരണ്ടടി നീളം വരെയുള്ള യാനങ്ങൾക്കും ഇരുപത്തഞ്ച് എച്ച് പി യിൽ താഴെവരെ എൻജിൻ ഘടിപ്പിച്ച യാനങ്ങൾക്കും മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങൾ മത്സ്യഫെഡ് വഴി തൂക്കി വില്പന നടത്തണമെന്ന സർക്കാർ നിർദേശത്തിനെതിരെ യോഗത്തിൽ പ്രതിഷേധം ഉയർന്നു.