വൈപ്പിൻ : വൈപ്പിൻ നിയോജക മണ്ഡലത്തിലെ മുഴുവൻ കിടപ്പ് രോഗികൾക്കും ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ വിതരണം ചെയ്തതായി എസ്. ശർമ്മ എം.എൽ.എ അറിയിച്ചു. കൊച്ചി ഷിപ്പ് യാർഡിന്റെ സി.എസ്.ആർ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കിയത്. കിടപ്പ് രോഗികൾക്ക് അവരവരുടെ വീടുകളിലെത്തിയാണ് സാധനങ്ങൾ വിതരണം ചെയ്തത്. ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ള പാലിയേറ്റിവ് കെയർ നഴ്‌സ് ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരുടെ സേവനവും പ്രയോജനപ്പെടുത്തി.