വൈപ്പിൻ : മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 200 രൂപ പിഴ ഈടാക്കി മുനമ്പം , ഞാറക്കൽ പൊലീസ്. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ പുറത്തിറങ്ങിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ തടയാൻ മാസ്‌ക് ധരിക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ഇതിന് മുന്നോടിയായി പൊലീസ് വൈപ്പിൻ- മുനമ്പം സംസ്ഥാനപാതയിൽ മൈക്ക് അനൗൺസ്‌മെന്റും നടത്തുന്നുണ്ട്.