കോലഞ്ചേരി:കൊവിഡ്ക്കാരണം വീട്ടിലിരിക്കേണ്ടി വന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ.ഓൺലൈൻ പരീക്ഷയുമായാണ് അദ്ധ്യാപക സംഘടന കുട്ടികളുടെ അരികിലെത്തുന്നത്.ഇനി നടക്കുവാനുള്ള പരീക്ഷകൾക്ക് മാനസിക സമ്മർദ്ദം ഇല്ലാതെ തയാറാകുവാനും കുട്ടികളുടെ പിരിമുറുക്കം കുറക്കുവാനും അവരെ പഠനവുമായി ബന്ധിപ്പിക്കുവാനും വേണ്ടിയാണു ഒബ്ജ്റ്റകീവ് മാതൃകയിലുള്ള മോഡൽ പരീക്ഷ തയ്യാറാക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് പ്ലസ് വൺ പ്ലസ്ടു കുട്ടികൾക് പരീക്ഷയുള്ളത്.മോറക്കാല സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാളും അക്കാഡമിക് കൗൺസിൽ ചെയർമാനുമായ പി.വി ജേക്കബ്, തിരുരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി അദ്ധ്യാപകനും കൗൺസിൽ കൺവീനറുമായ യൂ. ടി അബുബക്കർ എന്നിവരുടെ നേതൃത്വ ത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള അദ്ധ്യാപകരുടെ ശ്രമഫലമായിട്ടാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. മോഡൽ പരീക്ഷയുടെ സംസ്ഥാന തല ഉദ്ഘാടനം പി.ടി തോമസ് എം.എൽ.എ നിർവഹിച്ചു സംസ്ഥാന പ്രസിഡന്റ് ആർ.അരുൺ കുമാർ, ജനറൽ സെക്രട്ടറി എസ്. മനോജ്, ട്രഷറർ വർഗീസ് എന്നിവർ വീഡിയോ കോൾ വഴി ആശംസകൾ നേർന്നു. ഓൺലൈൻ പരീക്ഷ www.ahsta.in എന്ന വെബ്സൈറ്റ് വഴി എഴുതാവുന്നതാണ്.