വൈപ്പിൻ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നായരമ്പലം സർക്കാർ ആയുർവേദ ആശുപത്രിയിൽ ആയുർരക്ഷാ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. 60 വയസിന് മുകളിലുള്ളവർക്കും താഴെയുള്ളവർക്കുമായി പ്രത്യേക മരുന്ന് കിറ്റുകൾ നല്കി. പ്രവർത്തോനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു നിർവഹിച്ചു. ഡോ. ഒ.പി. ജയലക്ഷ്മി മരുന്ന് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ജോബി വർഗീസ്, സുമേഷ്, സരള കേശവൻ, സുമ എന്നിവർ സംസാരിച്ചു.