piravom
പാഴൂർ നോർത്ത് ഡിവിഷൻ വീടുകളിലേക്കുള്ള സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ് നിർവഹിക്കുന്നു

പിറവം: നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിലെ സാധാരണക്കാരായ ദിവസവേതനകാർക്ക് നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസിന്റെ നേതൃത്വത്തിൽ സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകി. 150 വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകളെത്തിച്ചു. ലോക് ഡൗണിന്റ ആദ്യ ആഴ്ചയിൽ തന്നെ 223 വീടുകളിൽ സൗജന്യമായി പച്ചക്കറികൾ നൽകിയിരുന്നു. സാധാരണക്കാരും കൂലിപ്പണിക്കാരുമായ ആളുകൾ അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അത്യാവശ്യ ഭക്ഷ്യധാന്യങ്ങൾ നൽകിയതെന്ന് കൗൺസിലർ അറിയിച്ചു.