bjpsamaraa
അമേരിക്കൻ കമ്പനിയുമായുള്ള ഡേറ്റാ ബാങ്ക് കച്ചവടം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എസ്. ജയകൃഷ്ണൻ നിർവഹിക്കുന്നു

കൊച്ചി: കൊവിഡ് 19നെ പ്രതിരോധിക്കാൻ രാഷ്ട്രീയം മറന്ന് ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ കേരള സർക്കാർ അമേരിക്കൻ കമ്പനിയുമായി ഡേറ്റാ ബാങ്ക് കച്ചവടം നടത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എസ്. ജയകൃഷ്ണൻ പറഞ്ഞു. അമേരിക്കൻ കമ്പനിയുമായുള്ള കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന വ്യാപകമായി ആഹ്വാനംചെയ്ത സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുമ്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെയെന്ന് അണികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച പ്രസ്ഥാനം തന്നെ അവിടുത്തെ ഒരു കമ്പനിയുമായി ചേർന്ന് കരാറുണ്ടാക്കിയത് പാർട്ടി അണികൾ ഉൾപ്പെടെയുള്ളവരിൽ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും ജയകൃഷ്ണൻ പറഞ്ഞു.