കടയിരുപ്പ്: എസ്.എൻ.ഡി.പി ശാഖയുടെ ശിവഗിരി കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ സമൂഹ അടുക്കളയിലേക്ക് ഉല്പന്നങ്ങൾ നൽകി. ശാഖ പ്രസിഡന്റ് എൻ.എൻ മോഹനൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ രാജുവിന് കൈമാറി. ശാഖ സെക്രട്ടറി എം.ആർ ശിവരാജൻ, വൈസ് പ്രസിഡന്റ് എം.കെ ബിജു, യൂണിറ്റ് കൺവീനർ എം.കേശവൻ എന്നിവർ സംബന്ധിച്ചു.