peesvali
മഞ്ഞളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജ് സ്‌ക്രീനിംഗിനു വിധേയനായി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വലിയ പട്ടിക ജാതി കോളനിയായ മഞ്ഞള്ളൂർ മണിയന്തടം കോളനിയിൽ കൊവിഡ് -19 പരിശോധനയുമായി പീസ് വാലിയുടെ സഞ്ചരിക്കുന്ന ആശുപത്രിയെത്തി. എറണാകുളം ജില്ലാ പട്ടിക ജാതി വികസന ഓഫീസിന്റെ സഹകരണത്തോടെയാണ് കോളനിയിൽ കൊവിഡ് സ്ക്രീനിംഗ് ക്യാമ്പ് നടത്തിയത്. മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. ജെ. ജോർജ് ആദ്യം സ്‌ക്രീനിംഗിനു വിധേയനയായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേർ പരിശോധനക്ക് വിധേയരായി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കൊവിഡ് 19 പരിശോധന നടക്കുന്നത്. രണ്ടു ഡോക്ടർമാർ , നേഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയോടൊപ്പം ഉള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിച്ചത്. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിന് നൽകും. ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ജോസഫ് ജോൺ, ലത്തീഫ് കാസിം, സാബിത് ഉമർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.