പറവൂർ : ചാത്തനാട് കോട്ടപ്പറമ്പിൽ കെ.ജി. പങ്കജാക്ഷന്റെ വീട് ഇന്നലെ രാവിലെ പത്തരയോടെ തകർന്നുവീണു. നാൽപത് വർഷത്തിലേറെ പഴക്കമുള്ള ഓടുമേഞ്ഞ വീടാണ് നിലംപൊത്തിയത്. ചാത്തനാട് പുഴയുടെ സമീപത്തുള്ള വീട്ടിൽ പങ്കജാക്ഷനും ഭാര്യയും രണ്ടു മക്കളും മരുമകനും പേരക്കുട്ടിയും താമസിച്ചിരുന്നു. അപകടസമയത്ത് പങ്കജാക്ഷൻ ഒഴികെ മറ്റെല്ലാവരും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. തഹസിൽദാർ, വില്ലേജ് ഓഫിസർ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.