kana
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം നടത്താതിനെതിരെ കെ.എ.ദേവസിയുടെ നേതൃത്വത്തിൽ നാട്ടുകാർ കാനകോരിപ്രതിഷേധിക്കുന്നു.

മരട്: മരട് നഗരസഭയിലെ 5,6,വാർഡുകളിൽ ഇനിയും മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങൾ നടത്താത്തതിൽപ്രതിഷേധിച്ച് വാർഡ് കൗൺസിലർകെ.എ.ദേവസിയുടെ നേതൃത്വത്തിൽ നാട്ടുകാർസ്വയംസംഘടിച്ച് കാനകോരി പ്രതിഷേധിച്ചു.തുടർച്ചയായിരണ്ട്ദിവസം ശ്രീനാരായണറോഡിലെ കാനകൾ ശുചീകരിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.

27കോടിരൂപ മുടക്കിഎം.സ്വരാജ് എം.എൽ.എ.പൈപ്പ് ലൈൻ ഇടുകയും,റോഡ്പണിക്ക് രണ്ടരകോടിരൂപ അനുവദിക്കുകയും ചെയ്തിട്ടും സമയബന്ധിതമായിപണിതീർക്കാത്തതുകാരണംഅയിനിത്തോട് വെളളക്കെട്ടിലായി.മരടിന്റെ വടക്കുപ്രദേശത്തുളള മിക്കകാനകളുംമണ്ണിടിഞ്ഞ്നീരൊഴുക്ക്തടസ്സപ്പെട്ടു.മഴയാരംഭിച്ചാൽ കാനക്ക് മീതെയുളളഎട്ട് ഇഞ്ച് കനമുളള സ്ലാബുകൾപൊക്കി തൊഴിലുറപ്പുകാർക്ക് ശുചീകരണപ്രവർത്തനങ്ങൾ നടത്തുവാനുംകഴിയാതെവരും.ഇതോടെ പ്രദേശത്തെനൂറ്കണക്കിന് കുടുംബക്കാരും നാട്ടുകാരും വെളളക്കെട്ടിന്റെ ദുരിതംപേറേണ്ടിവരും. വെളളക്കെട്ടും,ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ അടിയന്തിരനടപടികൾ എടുക്കണമെന്ന് പ്രതിപക്ഷനേതാവ്കൂടിയായ കെ.എ.ദേവസിആവശ്യപ്പെട്ടു