o-k
പായിപ്ര ഗ്രാമീണ സർവീസ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് ഒരു ലക്ഷം രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് ഒ.കെ.മോഹനൻ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ വിജയകുമാറിന് കൈമാറുന്നു. സംഘം സെക്രട്ടറി വി.കെ.രാജു, സഹകരണ ഇൻസ്പെക്ടർ രഞ്ജിത് എന്നിവർ സമീപം

മൂവാറ്റുപുഴ: കൊവിഡ് -19 പുനരധിവാസ പ്രവർത്തനങ്ങൾക്കായി പായിപ്ര ഗ്രാമീണ സർവീസ് സഹകരണ സംഘം ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബാങ്ക് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് ഒ.കെ.മോഹനൻ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ വിജയകുമാറിന് കൈമാറി . സംഘം സെക്രട്ടറി വി.കെ.രാജു, സഹകരണ ഇൻസ്പെക്ടർ രഞ്ജിത് എന്നിവർ പങ്കെടുത്തു.