കുറുപ്പംപടി: അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി സബ്‌സിഡി നിരക്കിൽ പലവൃഞ്ജന കിറ്റ് വിതരണം ആരംഭിച്ചു. ടെൽക്ക് ചെയർമാൻ അഡ്വ. എൻ. സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. കെ. കൃഷ്ണൻ നമ്പൂതിരി, ബോർഡ് അംഗങ്ങളായ ഇ. എം. ശങ്കരൻ, വി. ആർ. സുബാഷ്, സി. എ. അശോകൻ, സെക്രട്ടറി ഇൻചാർജ്ജ് സുജുജോണി, കെ. എസ്. ശശിധരൻ നായർ, പി. പി. ഷാജി തുടങ്ങിയവർ സംസാരിച്ചു. അശമന്നൂർ പഞ്ചായത്തിലെ 1750 കുടുംബങ്ങൾക്ക് കിറ്റുകൾ നൽകും. മുൻകൂട്ടി ബുക്കിംഗ് സ്വീകരിച്ച് ഓരോ കുടുംബങ്ങളിലും ബാങ്കിന്റെ നേതൃത്വത്തിൽ നേരിട്ട് എത്തിച്ചു നൽകും. അരിയുൾപ്പടെ 12 സാധനങ്ങളാണ് കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.