കൊച്ചി: റംസാൻ നോമ്പ് അനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങൾക്ക് കേരളത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി സ്‌നേഹവും സമാധാനവും ആശംസിച്ചു. കൊവിഡ് കാലത്തെ വ്രതാനുഷ്ഠാനം കൂടുതൽ ക്ലേശപൂർണമായതു കൊണ്ടാണ് പ്രത്യേകമായി ആശംസകൾ അറിയിക്കുന്നതെന്ന് മെത്രാൻസമിതി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിലും സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തനും പറഞ്ഞു. റംസാൻ നോമ്പനുഷ്ഠാനം കൊവിഡ് കാലത്തെ അതിജീവിക്കാൻ കരുത്തു പകരട്ടെയെന്ന് സമിതി അറിയിച്ചു.