y-con
ആലുവയിൽ യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തറിനെയും സഹപ്രവർത്തകരെയും ആലുവ സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കുന്നു

ആലുവ: സ്പ്രിൻക്ലർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മറ്റി 70 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. ആലുവയിൽ അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.

മറ്റുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങൾക്ക് സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റു, ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ റഷീദ്, എം.എ. ഹാരിസ്, മുഹമ്മദ് ഷെഫീഖ്, എന്നിവർ നേതൃത്വം നൽകി. യൂത്ത് കെയർ കരുതലിന്റെ 250ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണവും നടത്തി.

സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസിന്റെ നേതൃത്വത്തിൽ ഉളിയന്നൂർ കോൺഗ്രസ് ഹൗസ് ജംഗ്ഷനിൽ പ്രതിഷേധിച്ചു. വാർഡ് മെമ്പർ നിഷ ബിജു, പി.എം. ഷാനിഫ്, കുഞ്ഞുമുഹമ്മദ്, നിജാസ് തെറ്റയിൽ, മുജീബ് അലി, സനൽ ഫ്രാൻസിസ്, അനു സേവ്യർ, ഷിബു ദേവസി എന്നിവർ പങ്കെടുത്തു. സമരശേഷം ഉളിയന്നൂർ ലക്ഷം വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.