pravasi
പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ പ്രവർത്തനങ്ങളിൽ എതിർപ്പും രേഖപ്പെടുത്തി കേരള പ്രവാസി സംഘം പ്രതിഷേധിക്കുന്നു

കിഴക്കമ്പലം:കൊവിഡ് പശ്ചാതലത്തിൽ പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ പ്രവർത്തനങ്ങളിൽ എതിർപ്പും രേഖപ്പെടുത്തി കേരള പ്രവാസി സംഘം കോലഞ്ചേരി ഏരിയ കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങാല പള്ളിക്കര, പട്ടിമ​റ്റം, കോലഞ്ചേരി എന്നീ മേഖലകളിൽ പ്രതിഷേധം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി നിസാർ ഇബ്രാഹിം. പ്രസിഡന്റ് ജോഷി വർഗീസ്, ടി.സി മുഹമ്മദ്, അന്തിലു, അബൂബക്കർ, ടി.പി ഷാജഹാൻ, ടോജി തോമസ്, ആന്റപ്പൻ,പി.എം കരിം,പി.കെ ബഷീർ, വട്ടവിള അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.